മദ്യപാനത്തിനിടെ തർക്കം: ഡൽഹിയിൽ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി : ഡൽഹിയിലെ ചന്ദർ വിഹാർ പ്രദേശത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. അയൽക്കാരാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 12.20 ഓടെയാണ് സംഭവം. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ് വർമ്മയാണ് കൊല്ലപ്പെട്ടത്. നിലോതി എക്സ്റ്റൻഷനിലെ ദീപക് വിഹാറിലാണ് ഇവർ താമസിക്കുന്നത്.
അയൽവാസികളായ ഭജൻ ലാൽ (32), രാകേഷ് (30) എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആശിഷിന്റെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ വഴക്കിനിടെ കത്തികൊണ്ട് ആശിഷിനെ കുത്തുകയായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. ആശിഷിനെ കുടുംബാംഗങ്ങൾ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക വൈദ്യപരിശോധനയിൽ ആശിഷിന് നെഞ്ചിന്റെ ഇടതുവശത്ത് കുത്തേറ്റതായി കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.









0 comments