വായു മലിനീകരണത്തിനെതിരായ പ്രക്ഷോഭത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും; അന്വേഷണം

ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണത്തിനെതിരായ ജെൻ സി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ഡൽഹി പൊലീസ്.പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് അറിയിച്ചു.
ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ഇന്ത്യ ഗേറ്റിന് മുന്നിൽ വായുമലിനീകരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം.
പോസ്റ്ററുകളിൽ ഒന്നിൽ ഈയിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ മാധ്വി ഹിദ്മയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴിവെച്ചത്. ബിർസ മുണ്ട മുതൽ മാധവി ഹിദ്മ വരെ, വനം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും എന്നായിരുന്നു പോസ്റ്ററിലെ വാചകം .








0 comments