Deshabhimani

'ഒരു കിലോമീറ്റർ പോലും നടക്കാനാകില്ല, വായു മുഴുവൻ വിഷമയം'; പുകമഞ്ഞിൽ വലഞ്ഞ് ഡൽഹി നിവാസികൾ

Delhi AQI
വെബ് ഡെസ്ക്

Published on Nov 09, 2026, 08:06 PM | 1 min read

ന്യൂഡൽഹി: കനത്ത പുകമഞ്ഞ് ഡൽഹിയെ മൂടിയതോടെ നഗരവാസികൾ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നു. ഡൽഹിയുടെ ശരാശരി വായു ഗുണനിലവാര സൂചിക 366 ആയി താഴ്ന്ന് "വളരെ മോശം" വിഭാഗത്തിലെത്തി. പല പ്രദേശങ്ങളിലും ഇത് "ഗുരുതരമായ" 400ന് മുകളിലേക്ക് ഉയർന്നു.


നഗരത്തിലെ കുറഞ്ഞത് 15 നിരീക്ഷണ കേന്ദ്രങ്ങളിൽ AQI 400 കടന്നു. ദേശീയ തലസ്ഥാന മേഖലയുടെ വലിയ ഭാഗങ്ങളെ കട്ടിയുള്ള മൂടൽമഞ്ഞ് ആവരണം ചെയ്തത് റോഡ് കാഴ്ചാപരിധിയെയും സാരമായി ബാധിച്ചു. ഡൽഹിയിലെ ആർ കെ പുരത്തെ വായു ഗുണനിലവാര ഡാറ്റ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് , ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി ആപ്പുകളിൽ ലഭ്യമാകാതിരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തി. ഡാറ്റ മറച്ചുവെച്ച് സർക്കാർ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപണങ്ങളുയർന്നു.


ഒരു കിലോമീറ്റർ പോലും ഓടാനോ നടക്കാനോ കഴിയുന്നില്ലെന്നും ഡൽഹിയിലെ വായു ശ്വസിക്കാൻ കഴിയാത്തവിധം വിഷമയമാണെന്നും നഗരം സന്ദർശിക്കാനെത്തിയ ശൈലേഷ് എന്നയാൾ പറഞ്ഞു. മലിനീകരണം വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ഒരു പ്രശ്നമാണെന്നും ദീപാവലി ദിവസങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഡൽഹി നിവാസികൾ പറയുന്നു. ചർമപ്രശ്നങ്ങൾക്കും സാമൂഹിക ജീവിതത്തെ ബാധിക്കുന്നതിനും പുറമെ, പ്രഭാത സവാരികളും ഓട്ടവുമൊക്കെ അസാധ്യമായി മാറിയെന്ന് മറ്റൊരു നിവാസിയും വ്യക്തമാക്കി. വായു മലിനീകരണത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home