ഡൽഹി വായൂമലിനീകരണം കരുതിയതിലും ഭീകരം: കണക്കുകൾ പുറത്തുവിട്ട് സ്വിസ് കമ്പനി ഐ ക്യു എയർ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തോതില്‍ ഡൽഹി ആഗോള തലത്തിൽ തന്നെ ഒന്നാം സ്ഥാനത്തെത്തുമ്പോൾ, നിലവിലുള്ള അവസ്ഥയല്ല, അതിലും ഭയാനകമാണ് ഡൽഹിയുടെ സ്ഥിതിയെന്ന് വ്യക്തമാക്കുകയാണ് സ്വിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന വായുഗുണനിലവാര പരിശോധന സംഘടന എക്യു ആര്‍
പൂർണ ആരോഗ്യവാനായ വ്യക്തിക്ക് പോലും മാലിന്യത്തിന്റെ അതിരൂക്ഷത അസ്വസ്ഥതകളുണ്ടാക്കുമ്പോള്‍ രോഗികളുടെ കാര്യം പറയേണ്ടതുണ്ടോ എന്ന് നാട്ടുകാർ ചോദിക്കുന്നു. ദേശീയ മാലിന്യനിയന്ത്രണ ബോർഡ് കണ്ടെത്തിയതിനേക്കാൾ മൂന്നിരട്ടിയോളം അന്തരീക്ഷ മലിനീകരണമാണ് യഥാർഥത്തിൽ ഡൽഹിയിലേതെന്ന് സ്വിസ് എയർ ക്വാളിറ്റി കമ്പനി
കണ്ടെത്തി..
ഇത് പ്രകാരം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ശാസ്ത്രീയ കണക്കായ എയർ ക്വാളിറ്റി ഇൻഡക്സ് 1121 ലേക്കുയർന്നിരിക്കുന്നു . ദീപാവലിക്ക് ശേഷം അന്തരീക്ഷ മലിനീകരണം നിയന്ത്രണമില്ലാത്ത വിധത്തിലായതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെയാണ് സ്വിസ് കമ്പനിയുടെ കണക്കുകൾ പുറത്തുവന്നത്.
കേന്ദ്ര അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാർ നിയന്ത്രിത വായു ഗൂണമേൻമാ സംവിധാനത്തിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കുമ്പോൾ സ്വിസ് എയർക്വാളിറ്റി കമ്പനിയായ ഐക്യു എയർ എല്ലാ സർക്കാർ നിയന്ത്രിത വായു ഗുണമേൻമാ സംവിധാനത്തിൽ നിന്നും സെൻസർ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തില്‍ നിന്നും സ്വകാര്യ കമ്പനികൾ, സ്വകാര്യ വ്യക്തികൾ എന്നിവയിൽ നിന്നമെല്ലാം എയര്‍ ക്വാളിറ്റി സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കുകയാണെന്ന് എൻഡിറ്റിവി നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ വായു മലിനികരണ നിയന്ത്രണ ബോര്‍ഡ്, സ്വിസ് കന്പനിയായ എക്യ എയര്‍ എന്നിവ തമ്മിലുള്ള താരതമ്യ റിപ്പോര്‍ട്ടാണ് എന്‍ഡിറ്റിവി നടത്തിയത്.
എന്നാൽ വിവാദ വിഷയത്തിൽ നിന്നും തടിയൂരാൻ, ഡൽഹിയിലെ കർഷകരോട് വൈക്കോൽ കത്തിക്കാൻ എഎപി ആവശ്യപ്പെട്ടതാണ് പുക ഉണ്ടാകാന്‍ കാരണമെന്ന് പറയുകയായിരുന്നു ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി മഞ്ജിന്ദർ സിങ് സിർസ.വായുമലിനീകരണം തടയാൻ സാധിക്കാത്ത ബിജെപി സർക്കാർ പരാജയമാണെന്ന് എഎപി ആരോപിച്ചതിന് പിന്നാലെയാണ് പരിസ്ഥിതി മന്ത്രിയുടെ വിചിത്രവാദം.
ദീപാവലി ആഘോഷത്തിന് ആളുകൾ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് നഗരത്തിൽ മൊത്തം വായു ഗുണനിലവാര സൂചിക 347 എക്യുഐ ആണ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ശേഷവും പടക്കം പൊട്ടിച്ചതോടെയാണ് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശമായി മാറിയത്. പട്ടികയിൽ കൊൽക്കത്ത അഞ്ചാമതും മുംബൈ ഏഴാമതുമാണ്. ഡൽഹി-എൻസിആറിൽ ദീപാവലിക്ക് നിയന്ത്രണങ്ങളോടെ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
ദീപാവലിയുടെ തലേന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയും ദീപാവലിയുടെ അന്ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയും അനുമതി നൽകി. പക്ഷേ പലരും കോടതിയുടെ നിർദേശങ്ങൾ ലംഘിച്ച് ആഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു. നേരത്തെ പടക്കം നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു.










0 comments