ad
Deshabhimani

print edition വേട്ടയ്‌ക്ക്‌ തിരിച്ചടി; ഐഷിക്കെതിരായ വാറന്റ്‌ റദ്ദാക്കി

aishe ghosh

ഐഷി ഘോഷ്

avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ കേന്ദ്രമന്ത്രിക്കസേര തെറിപ്പിച്ച യുവജന പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയവരില്‍ പ്രധാനിയായ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ്‌ വാറന്റ്‌ ഡൽഹി പട്യാല ഹ‍ൗസ്‌ കോടതി റദ്ദാക്കി. 2021ലെ ബംഗ ഭവൻ ഉപരോധക്കേസിൽ പുറപ്പെടുവിച്ച വാറന്റ്‌ ഉപയോഗിച്ച്‌ ഐഷിയെ വേട്ടയാടാൻ തുനിഞ്ഞ ഡൽഹി പൊലീസിന്‌ കോടതിയില്‍നിന്നേറ്റത് നാണംകെട്ട തിരിച്ചടി. പൊലീസ്‌ സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കണോ വേണ്ടയോ എന്നതിൽ നവംബർ 21ന്‌ വാദം തുടങ്ങുമെന്ന്‌ ജഡ്‌ജി വിജയ്‌ശ്രീ റാത്തോർ പറഞ്ഞു. അറസ്റ്റ്‌ താൽകാലികമായി തടഞ്ഞ് ബുധനാഴ്‌ച കോടതി ഉത്തരവിട്ടിരുന്നു.


അനാവശ്യ അറസ്റ്റ്‌ നീക്കം ചോദ്യംചെയ്യപ്പെട്ടാക്കാമെന്ന ഭയത്തിൽ പൊലീസിന്റെ അഭിഭാഷകൻ കോടതിയിലെത്തിയില്ല. അഭിഭാഷകരായ കെ ആർ സുഭാഷ്‌ ചന്ദ്രൻ, കെ പി അനിരുദ്ധ്‌, ജയ്‌മോൻ ആൻഡ്രൂസ്‌ എന്നിവർക്കൊപ്പം ഐഷിയും ഹാജരായി. ഐഷിയുടെ അപേക്ഷ പരിഗണിച്ച്‌ കേസിലെ തെളിവ്‌ ഹാജരാക്കണമെന്ന്‌ 2023ൽ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ്‌ നിലനിൽക്കെ മൂന്ന്‌ വർഷമായി തെളിവ്‌ ഹാജരാക്കാൻ പൊലീസ്‌ തയ്യാറായില്ല. കേസ്‌ വിവാദമായതോടെ വ്യാഴാഴ്‌ച സിസിടിവി ദൃശ്യം കൈമാറി.


വാറന്റ്‌ ദുരുപയോഗിച്ച്‌ എ കെ ജി ഭവനിൽ കടന്നുകയറി ഐഷിയെ അറസ്റ്റ്‌ ചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസിന്‌ ജോൺ ബ്രിട്ടാസ്‌ എംപിയുടെ ചോദ്യത്തിനുമുന്നിൽ നാണംകെട്ട്‌ പിന്മാറേണ്ടിവന്നിരുന്നു. ജന്തർമന്തർ പ്രക്ഷോഭത്തിൽ ഐഷി നേതൃസ്ഥാനം വഹിച്ചതാണ്‌ കേന്ദ്രത്തെ ചൊടിപ്പിച്ചത്‌. കേന്ദ്രസർക്കാരിനെ മുൾമുനയിലാക്കിയതിന്റെ പ്രതികാരമെന്നോണമാണ്‌ ഐഷിയെ വേട്ടയാടാൻ തുനിഞ്ഞിറങ്ങിയത്‌. ആർഎസ്‌എസ്‌ മുഖമാസിക ഓർഗനൈസർ ഐഷിയടക്കമുള്ള വിദ്യാർഥി നേതാക്കളുടെ ചിത്രം സഹിതം ലേഖനം പ്രസിദ്ധീകരിച്ചതിന്‌ തൊട്ടുപിന്നാലെയായിരുന്ന അറസ്റ്റിനുള്ള ശ്രമം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home