യുപിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്; മരിച്ചവർക്ക് വരെ തൊഴിൽ കാർഡ്

photo credit: pti
സംഭൽ: ഉത്തർപ്രദേശിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയിൽ ക്രമക്കേട്. സംഭലിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭലിലെ പൻവാസ ബ്ലോക്കിന് കീഴിലുള്ള അതരാസി ഗ്രാമത്തിലെ ഗ്രാമത്തലവനായ സുനിത യാദവ് ഗ്രാമീണരുടെ പേരിൽ തൊഴിൽ കാർഡുകൾ സൃഷ്ടിച്ച് വേതനം വാങ്ങുകയായിരുന്നു. 1.05 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ക്രമക്കേടിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഗ്രാമത്തലവനിൽ നിന്ന് പിഴ ഈടാക്കുമെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
വ്യാജതൊഴിൽ കാർഡിൽ മരിച്ചവരും ഗ്രാമത്തിൽ നിന്ന് പോയവരും കോളേജ് പ്രിൻസിപ്പലും വരെയുണ്ട്. മരിച്ചുപോയ ഭാര്യാപിതാവിന്റെയും ബന്ധുക്കളുടെയും പേരിൽ ഇയാൾ വ്യാജ കാർഡ് നിർമിച്ചിരുന്നു.
'ഏഴ് മാസം മുമ്പാണ് ഈ കേസ് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു,' സംഭൽ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഏതെങ്കിലും കേസിൽ 10 ശതമാനത്തിൽ താഴെയാണ് തട്ടിപ്പ് എങ്കിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കും. ഈ കേസിൽ 1.05 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി. ഗ്രാമത്തലവനിൽ നിന്നാണ് തുക ഈടാക്കുന്നത്. ഗ്രാമത്തിലെ മറ്റ് വികസന പ്രവർത്തനങ്ങളും അന്വേഷിച്ചുവരികയാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments