രാജസ്ഥാനിൽ ദളിത് യുവാവിന് ക്രൂരമർദ്ദനം; പൊലീസുകാർക്ക് എതിരെ കേസ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് 16കാരനായ ദളിത് യുവാവിനെ കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി തല്ലിചതച്ച പൊലീസുകാർക്ക് എതിരെ കേസെടുത്തു. ഭിവഡി ഫേസ്–3 സ്റ്റേഷൻ ഓഫീസർ ധാരാസിങ്ങ് മീണ ഉൾപ്പടെ നാല് പൊലീസുകാർക്ക് എതിരെയാണ് കേസ്.
ഇൗ മാസം 21ന് മോഷണക്കുറ്റം ആരോപിച്ച് കസ്‌റ്റഡിയിലെടുത്ത യുവാവിന് എതിരെ നിഷ്‌ഠൂരമായ മൂന്നാംമുറ പ്രയോഗിക്കുകയായിരുന്നു. ശ്വാസകോശത്തിന് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കസ്‌റ്റഡി മർദ്ദനത്തിന് എതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ പ്രാഥമികാന്വേഷണം നടത്തി ഉത്തരവാദികളായ പൊലീസുകാർക്ക് എതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പടെ ചുമത്തി കേസെടുക്കുകയായിരുന്നു.










0 comments