ad
Deshabhimani

'മോൻതാ' തീരംതൊട്ടു: ആന്ധ്രയിൽ വൻ കൃഷിനാശം: ജാ​ഗ്രതാ നിർദേശം

montha
വെബ് ഡെസ്ക്

Published on Oct 28, 2025, 08:39 PM | 2 min read

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരംതൊട്ടു. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ കാക്കിനാഡയ്ക്ക് ചുറ്റുമുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റെത്തും. തുടർന്ന് തീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് തീരം കടക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 90 മുതൽ 100 ​​കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വേഗതയിലും കാറ്റ് വീശുന്നതായാണ് റിപ്പോർട്ട്.


ആന്ധ്രയിലുടനീളം 1.76 ലക്ഷം ഹെക്ടറിലെ വിളകൾക്ക് മോൻതാ ചുഴലിക്കാറ്റ് നാശം വിതച്ചു. ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളെ ബാധിച്ചു. ഇന്ന് രാത്രിയോടെ കാക്കിനടയുടെ തെക്ക് ഭാഗത്ത് കരയിലേക്ക് ചുഴലിക്കാറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 22 ജില്ലകളിലായി 403 മണ്ഡലങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. മണ്ഡല തലത്തിൽ 488 കൺട്രോൾ റൂമുകൾതുറന്നിട്ടുണ്ട്. ഏകദേശം 76,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവിധ സ്ഥലങ്ങളിലായി 219 മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.


ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർക്ക് ജാ​ഗ്രതാ നിർദേശങ്ങൾ നൽകി. രാവിലെ 8.30നും വൈകുന്നേരം 4 നും ഇടയിൽ നെല്ലൂർ ജില്ലയിലെ ഉലവപാടുവിൽ 12.6 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. കവാലി (12.2 സെന്റീമീറ്റർ), ദഗദാർത്തി (12 സെന്റീമീറ്റർ), സിങ്കരായകൊണ്ട (10.5 സെന്റീമീറ്റർ), ബി കൊഡൂർ (6 സെന്റീമീറ്റർ), വിശാഖപട്ടണം, തുനി (2 സെന്റീമീറ്റർ വീതം) എന്നിവടങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തി. വിശാഖപട്ടണം, ശ്രീകാകുളം, അനകപ്പള്ളി എന്നിവിടങ്ങളിലും കഴിഞ്ഞ നാല് മണിക്കൂറിനുള്ളിൽ കനത്ത മഴ ലഭിച്ചു. രാത്രി 11.30 ഓടെ ചുഴലിക്കാറ്റ് ആന്ധ്രാതീരം കടക്കുമെന്ന് കണക്കാക്കാക്കുന്നത്. ബുധനാഴ്ച പുലർച്ചെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.


അതേസമയം, ചുഴലിക്കാറ്റ് ബാധിത ജില്ലകളിലെ വാഹന ഗതാഗതം ബുധനാഴ്ച രാവിലെ 6 മണി വരെ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു, റാംപചോദവാരം എന്നീ റവന്യൂ ഡിവിഷനുകൾ ഉൾപ്പെടെ കൃഷ്ണ, ഏലുരു, കിഴക്കൻ ഗോദാവരി, പശ്ചിമ ഗോദാവരി, കാക്കിനാഡ, ഡോ. ബി ആർ അംബേദ്കർ കൊണസീമ ജില്ലകളിൽ ചുഴലിക്കാറ്റിന്റെ ആഘാതം രൂക്ഷമായിരിക്കും. ഈ ഏഴ് ജില്ലകളിലും രാത്രി 8.30 മുതൽ നാളെ രാവിലെ 6 മണി വരെ വാഹന ഗതാഗതം നിർത്തിവയ്ച്ചു. അടിയന്തര വൈദ്യ സേവനങ്ങൾക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home