സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

മുംബെെ(സെലു): സിപിഐ എം 24-ാം സംസ്ഥാന സമ്മേളനത്തിന് മഹാരാഷ്ട്രയിലെ സെലുവിൽ തുടക്കമായി. നരസയ്യ ആദം, ഉദയൻ ശർമ, ദത്ത മാനെ, ശിവഗോണ്ട കോട്ട് എന്നീ മുതിർന്ന നേതാക്കൾ പതാക ഉയർത്തി. തുടർന്ന് കോർഡിനേറ്റർ പ്രകാശ് കാരാട്ട് നിലോൽപ്പൽ ബസു, ഡോ. അശോക് ദാവ്ലെ തുടങ്ങി പ്രതിനിധികൾ രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തി. ഒപ്പം തന്നെ സോലാപൂരിലെ കലാ ടീമായ പ്രജ നട്യ മണ്ഡൽ വിപ്ലവ ഗാനങ്ങളും ആലപിച്ചു.
യു ആർ തോംബാൽ സമ്മേളനത്തിന് സ്വാഗതം പറഞ്ഞു. പർഭാനി ജില്ല സെക്രട്ടറി ഉദ്ദവ് പോൾ സംസ്ഥാനത്തെ വിപ്ലവ പോരാട്ടത്തെ സംബന്ധിച്ച ചരിത്രം പ്രസംഗത്തിൽ പരാമർശിച്ചു.
തീവ്ര വലതുപക്ഷ സാമ്രാജ്യത്വശക്തികളെ ആഗോള തലത്തിലുള്ള വളർച്ച സംബന്ധിച്ച് ട്രംപിനെ സൂചിപ്പിച്ചുകാെണ്ട് പ്രകാശ് കാരാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തിന് തുടക്കമിട്ടു. സാമ്രാജ്യത്വ ശക്തികളുടെ സ്വാധീനം ആഗോളതലത്തിൽ എങ്ങനെയെല്ലാം പ്രതിഫലിക്കുന്നു, അത് ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു, കൂട്ടക്കൊലകളുടെ യുദ്ധങ്ങൾ, വലതുശക്തികളുടെ ഏകീകരണം, അതേസമയം തന്നെ ഈ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പും, ഇടത് ശക്തികളുടെ ലാറ്റിനമരിക്കയിലെ വിവിധ രാജ്യങ്ങളിലും ശ്രീലങ്കയിലുമുണ്ടായ വിജയവും പ്രകാശ് കാരാട്ട് പ്രസംഗത്തിൽ പറഞ്ഞു.
മോഡി സർക്കാരിന്റെ നവ ഫാസിസം, വർഗീയത, ജാതി, കുത്തക അനുകൂല സമീപനം എന്നിവയ്ക്കെതിരേയും കാരാട്ട് ശക്തമായ ആക്രമണം നടത്തി.
രാജ്യത്ത് സിപിഐ എം നിരന്തരമായി നടത്തുന്ന സമരത്തെ സംബന്ധിച്ച് വിശദമാക്കുകയും അതിൽ വ്യാപിപ്പിക്കേണ്ടത് സംബന്ധിച്ചും കാരാട്ട് വിശദീകരിച്ചു. ആർഎസ്എസ് -ബിജെപി സഖ്യത്തെ ചെറുക്കുന്നതിനായി സിപിഐ എമ്മും ഒപ്പം ഇടത് ശക്തികളും പലമടങ്ങായി അവരുടെ ശക്തി വർധിപ്പിക്കുകയും ഒപ്പം മതേതര ശക്തികളുമായി ഐക്യമുണ്ടാക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു
ഡോ. ഉദയ് നർക്കറിന്റെ അധ്യക്ഷ പ്രസംഗത്തോടെ സമ്മേളനത്തിന്റെ ആദ്യസെഷൻ അവസാനിക്കുകയായിരുന്നു. സ്വാതന്ത്ര്യമെന്ന് കമ്യൂണിസ്റ്റുകാർ പറയുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഗാസ മുതൽ പാർഭാനി വരെയാണ് നമ്മുടെ പോരാട്ടം. ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ഉണ്ടായ കൊലപാതകങ്ങളായ ബീഡിലെ മസാജോഗിലെ സർപഞ്ചായ സന്തോഷ് ദേശ്മുഖ് , പർഭാനിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച സോമനാഥ് സൂര്യവംശി എന്നവരുടെ മരണത്തിൽ ശക്തമായ പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി.
നെെസാമിനെതിരായി ഹെെദരാബാദിലെ സായുധസേനയിൽ പോരാടിയവരേയും അംബേദ്കർ സർവകലാശാലയിൽ മറാത്വാഡാ സർവകലാശാല പേര് മാറ്റൽ പ്രക്ഷോഭം എന്നിവയിൽ രക്തസാക്ഷികളായവർക്കും അദ്ദേഹം സല്യൂട്ട് നൽകി. വർക്കിംഗ് പ്രസിഡന്റ് രാമകൃഷ്ണ ഷേർ സമ്മേളമനത്തിൽ നന്ദി രേഖപ്പെടുത്തി.









0 comments