കോർപറേറ്റ് ഭീമൻമാർക്കായി പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 3 ലക്ഷം കോടി

ന്യൂഡൽഹി
അഞ്ചുവർഷത്തിനിടെ 3.18 ലക്ഷം കോടിയുടെ കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ. കോർപറേറ്റുകൾക്ക് നൽകുന്ന ‘ഹെയർ കട്ട്' ഇളവുകൾക്ക് പുറമെയാണിത്.
നികുതി ആനുകൂല്യങ്ങളുടെ ഭാഗമായി 4.53 ലക്ഷം കോടി രൂപയും അനുവദിച്ചതായി എ എ റഹിം എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്രമന്ത്രി പങ്കജ് ചൗധരി മറുപടി നൽകി. 2021–22ൽ 75,218 കോടി രൂപയുടെ വായ്പാ ഇളവുകളാണ് അനുവദിച്ചതെങ്കിൽ 2023–24ൽ 98,999 കോടിയായി ഉയർത്തി. തുച്ഛമായ വിദ്യാഭ്യാസ, ചികിത്സാ വായ്പകൾ തിരിച്ചടയ്ക്കാൻ സാധാരണക്കാർ കഷ്ടപ്പെടുമ്പോൾ കേന്ദ്രം കോർപറേറ്റുകൾക്ക് ദാസ്യവേല ചെയ്യുകയാണ്. കോർപറേറ്റുകളുടെ ഭീമമായ കടങ്ങൾ എഴുതിത്തള്ളുന്നതും നികുതിയിളവുകൾ നൽകുന്നതും അവസാനിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.









0 comments