print edition ഒരുകോടി പിരിച്ചു; ഇലക്ഷൻ ഫണ്ടാക്കിമാറ്റി ,വയനാട് ഫണ്ട് മുക്കി കോൺഗ്രസ്

തിരുവനന്തപുരം
: വയനാട് ഫണ്ട് തട്ടിപ്പിൽ കോൺഗ്രസിനൊപ്പം അവരുടെ അധ്യാപകസംഘടനയായ കെപിഎസ്‌ടിഎയും പ്രതിക്കൂട്ടിൽ. 10 വീട് നിർമിക്കുമെന്ന് പ്രചാരണം നടത്തി അധ്യാപകരിൽനിന്ന് ഒരു കോടി രൂപയിലധികമാണ് പിരിച്ചെടുത്തത്. ദുരിതക്കണ്ണീരിലായ മുണ്ടക്കൈ നിവാസികളുടെ പേരിൽ സമാഹരിച്ച തുക കൽപ്പറ്റയിലും ഷൊർണൂരിലും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചെലവിടുന്നെന്നാണ് പരാതി.
കെപിഎസ്‌ടിഎ മുൻ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദനാണ് ഷൊർണൂരിൽ യുഡിഎഫ് സ്ഥാനാർഥി. ടി സിദ്ദിഖാണ് കൽപ്പറ്റയിലെ സ്ഥാനാർഥി. ഗുരുസ്‌പർശം എന്ന പേരിലായിരുന്നു വയനാടിനുവേണ്ടിയുള്ള കെപിഎസ്‌ടിഎയുടെ പുനരധിവാസ പാക്കേജ്. സിദ്ദിഖ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം. ഗുരുസ്‌പർശം നിധിയിലേക്ക് അധ്യാപകരിൽനിന്ന് വൻതുക സമാഹരിച്ചു.
കണ്ണീരൊപ്പാൻ കൈകോർത്തവർ വയനാട്ടിൽ ഒരുവീടും ഉയർത്തിയില്ല. കെപിസിസി സമാഹരിച്ച ഫണ്ടെവിടെയെന്ന ചോദ്യത്തിന് പ്രതിപക്ഷനേതാവിനടക്കം മറുപടി ഇല്ലാതായതോടെ കെപിഎസ്‌ടിഎയും കുരുക്കിലായി. വയനാട്ടിൽ സ്ഥലം കണ്ടെത്താനായിട്ടില്ലെന്നാണ് വിശദീകരണം. പണം നൽകി വഞ്ചിക്കപ്പെട്ട അധ്യാപകർ കെപിഎസ്‌ടിഎക്കെതിരെ പരാതിയുമായി രംഗത്തെത്തി. കോവിഡ് കാലത്ത് സംസ്ഥാനം പ്രതിസന്ധിയിലായപ്പോൾ സാലറി ചലഞ്ചായി ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിർദേശിച്ച ഉത്തരവ് കീറിക്കളഞ്ഞ സർവീസ് സംഘടനയാണ് കെപിഎസ്‌ടിഎ.










0 comments