പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റ ചട്ടലംഘനം; പരാതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്‌ച രാജ്യത്തോടായി നടത്തിയ അഭിസംബോധന പെരുമാറ്റ ചട്ടലംഘനമെന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയെന്നും പി സന്തോഷ്കുമാർ എം പി. ഇത് സംബന്ധിച്ച് സിപിഐ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി.
എങ്ങനെ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് പ്രസംഗം നടത്തിയത് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ലെന്നും സർക്കാർ നാടകം കളിക്കുകയാണെന്നും പി സന്തോഷ്കുമാർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കത്ത് അയച്ചെന്നും അദ്ദേഹം അറിയിച്ചു.
ഭരണഘടനാ ഭേദഗതി നീക്കം പാർലമെന്റിൽ പാളിയതിന്റെ ജാള്യം മറയ്‌ക്കുന്നതിനായി നടത്തിയ അഭിസംബോധനൽ പ്രതിപക്ഷ പാർടികൾക്കെതിരായി അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് മോദി ഉയർത്തിയത്. ഏകപക്ഷീയമായി മണ്ഡല പുനഃനിർണയം നടത്താനുള്ള ഗൂഡനീക്കം പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ വനിതാ സംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചുവെന്ന അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തൽ നടത്തിയത്.









0 comments