കൊളംബോ - ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; മടക്കയാത്ര റദ്ദാക്കി

ചെന്നൈ : കൊളംബോയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനം സുരക്ഷിതമായി എയർപോർട്ടിൽ ലാൻഡ് ചെയ്തെങ്കിലും മടക്കയാത്ര റദ്ദാക്കി. 158 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോഴാണ് പക്ഷി ഇടിച്ചതായി കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. എയർ ഇന്ത്യ എഞ്ചിനീയർമാർ വിപുലമായ പരിശോധനകൾ നടത്തിയതായും സംഭവത്തെത്തുടർന്ന് എയർലൈൻ മടക്കയാത്ര റദ്ദാക്കിയതായും അവർ പറഞ്ഞു. വിമാനത്തിൽ പോകേണ്ടിയിരുന്ന 137 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊളംബോയിലേക്ക് കൊണ്ടുപോയി.









0 comments