Deshabhimani

​ഗ്യാനേഷ് കുമാറിന്റെ രാജി: ബം​ഗളൂരുവിൽ സിജെപിയുടെ 'ചപ്പൽ പ്രൊട്ടസ്റ്റ്'; ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുക്കും

cjp dhruv rathee prakash raj
വെബ് ഡെസ്ക്

Published on Oct 08, 2026, 10:26 AM | 1 min read

ബം​ഗളൂരു: വോട്ടർപട്ടിക തീവ്ര പുന:പരിശോധന(എസ്ഐആർ)യിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ബം​ഗളൂരുവിൽ ജനകീയ ട്രൈബ്യൂണൽ സംഘടിപ്പിക്കാൻ കോക്രോച്ച് ജനതാ പാർടി (സിജെപി). ഫ്രീഡം പാർക്കിൽ ചപ്പൽ പ്രൊട്ടസ്റ്റ് നടത്തുമെന്ന് സംഘടന അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10.30നാണ് പ്രതിഷേധം ആരംഭിക്കുന്നത്. ജനകീയ ട്രൈബ്യൂണലിന് ശേഷമാണ് പ്രക്ഷോഭം നടക്കുക.


എസ്ഐആറിലൂടെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി പേര് നീക്കപ്പെട്ട ആളുകളുടെ വിഷയം ചപ്പഷ പ്രൊട്ടസ്റ്റിൽ ഉയർത്തിക്കാട്ടുമെന്ന് സിജെപി കോ-കൺവീനർ അശുതോഷ് രങ്ക പറഞ്ഞു. കർണാടകയിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട മുഴുവൻ ആളുകളും ഫ്രീഡം പാർക്കിൽ എത്തുമെന്ന് സിജെപി അറിയിച്ചു.


ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിൽ നടൻ പ്രകാശ് പരാജും യൂട്യൂബർ ധ്രുവ് റാഠിയും പങ്കെടുക്കും. ഇതിനായി ഇരുവരും ഇന്നലെ ബംഗളൂരുവിലെത്തിയിരുന്നു. ജർമനിയിൽ നിന്ന് ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാകാനാണ് എത്തിയതെന്ന് അറിയിച്ച് ധ്രുവ് റാഠി വീഡിയോ പങ്കുവച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ അഴിമതികളെയും ജനവിരുദ്ധ നയങ്ങളെയും നിരന്തരം തുറന്നുകാണിച്ചയാളാണ് ധ്രുവ് റാഠി.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി, എസ്ഐആർ നടപടിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കൽ, പട്ടിക പുതുക്കൽ നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ​ഗ്യാനേഷ് കുമാർ രാജിവെച്ചാലും സമരം തുടരുമെന്നും വിപുലമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ വേണമെന്നും സിജെപി ആവശ്യപ്പെട്ടു.


രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഒക്ടോബർ 10ന് ഇടത് യുവജന സംഘടനകൾ മറ്റൊരു പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്. ജനാധിപത്യ പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്നതിനായാണ് ഒക്ടോബർ 10ന് സമരം പ്രഖ്യാപിച്ചത്. പരമാവധി പ്രവർത്തകരെ സമരത്തിൽ പങ്കെടുപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, എഐവൈഎഫ്, ആർവൈഎ, ആർവൈഎഫ്, എഐഡിവൈഒ, എഐവൈഎൽ- എന്നീ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home