ചെന്നൈയിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈംഗികാതിക്രമം; അറസ്റ്റ്

ചെന്നൈ: ചെന്നൈയിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈംഗികാതിക്രമം. 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണം. തിങ്കളാഴ്ച രാത്രി സുഹൃത്തിനെ കണ്ട ശേഷം പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പ്രതിയായ ശിവകുമാറിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രി ചെന്നൈയിലെ പള്ളിക്കരണൈയിൽ സുഹൃത്തിനെ കാണാനാണ് യുവതി വഴി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. അതേ ബൈക്കിലാണ് തിരിച്ചതും. എന്നാൽ, യുവതിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവിടുന്നതിനിടെ വിജനമായ വഴിയിലൂടെ പോയ ശിവകുമാർ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇതിനു ശേഷം യുവതിയെ വീടിനു സമീപം ഇറക്കിവിട്ടു. തുടർന്ന് യുവതി ഭർത്താവിനോട് സംഭവം പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.









0 comments