അന്ധേരിയില്‍ വ്യവസായശാലയില്‍ രാസവസ്തു ചോര്‍ന്ന് ഒരാള്‍ മരിച്ചു

വ്യവസായശാല
മുംബെെ: മുംബൈ അന്ധേരിയില്‍ ചെറുകിട വ്യവസായശാലയില്‍ രാസവസ്തു ചോര്‍ന്ന് ഒരാള്‍ മരിച്ചു. 17 കാരൻ ഉൾപ്പെടെ മറ്റു രണ്ടുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വെെകുന്നേരം 4.55 ഓടെ രാസവസ്തു ശ്വസിച്ച മൂന്നുതൊഴിലാളികൾ കുഴഞ്ഞുവീഴുകയായിരുന്നു.
ബംഗർവാഡിയിൽ മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ സ്ഥലത്തു പ്രവർത്തിക്കുന്ന വ്യവസായകേന്ദ്രത്തിലായിരുന്നു ചോർച്ച. തൊോഴിലാളികളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അഹമ്മദ് ഹുസൈന് (20) എന്ന തൊഴിലാളി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.









0 comments