Deshabhimani

പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഏകാധിപത്യ സമീപനം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: പിണറായി

cm pinarayi
വെബ് ഡെസ്ക്

Published on Oct 06, 2026, 09:05 PM | 1 min read

തിരുവനന്തപുരം: ​മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്ക് നേരെ നടന്ന പൊലീസ് അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ.


രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗൗരവതരമായ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് മറുപടി പറയേണ്ടത് പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെ അടിച്ചമർത്തിക്കൊണ്ടല്ല. തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടുക എന്നത് ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഏകാധിപത്യ സമീപനം കേന്ദ്ര സർക്കാർ അടിയന്തരമായി ഉപേക്ഷിക്കണം. ഉയർന്നുവന്ന ജനാധിപത്യപരമായ ചോദ്യങ്ങളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home