എസ്‌എഫ്‌ഐ പരിപാടിക്ക് നേരെ പൊലീസ്–ആർഎസ്‌എസ് ആക്രമണം; വനിതാപ്രവർത്തകരെ കൈയ്യേറ്റം ചെയ്തു

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ സാംസ്‌കാരിക പരിപാടിക്കിടെ ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും ആർഎസ്‌എസ് ഗുണ്ടകളും. രാജീവ്‌ചൗക്ക് മെട്രോസ്‌റ്റേഷന് സമീപം മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാനാണ് എസ്എഫ്ഐ പ്രവർത്തകരെത്തിയത്. പരിപാടി തുടങ്ങിയ ഉടൻ ഡൽഹി പൊലീസും ആർഎസ്‌എസ് ഗുണ്ടകളും പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
വനിതാപ്രവർത്തകരെ ഉൾപ്പടെ അക്രമികൾ കൈയ്യേറ്റം ചെയ്‌തു. ആക്രമികളെ തടയുന്നതിന് പകരം എസ്‌എഫ്‌ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ് ഇളമൺ ഉൾപ്പടെ 15 ഓളം പ്രവർത്തകരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
സമാധാനപൂർണമായ പ്രതിഷേധിക്കുകയായിരുന്ന വനിതാപ്രവർത്തകരെ ആർഎസ്‌എസ് ക്രിമിനലുകൾ ആക്രമിക്കുകയായിരുന്നെന്ന് ആദർശ് എം സജി പറഞ്ഞു. ഞങ്ങൾ എന്ത് ക്രിമിനൽ കുറ്റമാണ് ചെയ്‌തതെന്ന് അധികൃതർ പറയണമെന്നും യഥാർഥ കുറ്റവാളി തെരഞ്ഞെടുപ്പ് കമീഷനിൽ ഇരുന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണെന്നും പൊലീസ് വാഹനത്തിലിരുന്ന് വീഡിയോ സന്ദേശത്തിലൂടെ ആദർശ് പ്രതികരിച്ചു.







0 comments