സിബിഎസ്‌ഇ 10-–ാം ക്ലാസ് പരീക്ഷ വര്‍ഷം 2 തവണ

ന്യൂഡൽഹി
സിബിഎസ്‌ഇ 10–-ാം ക്ലാസ് ബോർഡ് പരീക്ഷ വർഷത്തിൽ രണ്ട് തവണ നടത്താൻ അംഗീകാരമായി. 2026–-27 അധ്യയന വർഷം മുതൽ ഫെബ്രുവരിയിലും മേയിലും പരീക്ഷയുണ്ടാകും. ഫെബ്രുവരിയിലെ പരീക്ഷ വിദ്യാർഥികൾ നിർബന്ധമായും എഴുതണം.
അത് ജയിച്ചവരിൽ മാർക്കുകൾ മെച്ചപ്പെടുത്താൻ താൽപ്പര്യമുള്ളവർക്ക് മേയിലെ പരീക്ഷ എഴുതാം. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷപേപ്പറുകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിൽ അവസരമുണ്ടാവുകയെന്ന് സിബിഎസ്‌ഇ ചെയർമാൻ രാഹുൽ സിങ് പറഞ്ഞു.
ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടേത് ജൂണിലും പ്രഖ്യാപിക്കും. അതേസമയം, ഫെബ്രുവരിയിൽ പരമാവധി മൂന്നുപേപ്പറുകൾക്ക് വിദ്യാർഥി ഹാജരായില്ലെങ്കിൽ രണ്ടാം പരീഷ എഴുതാൻ അനുവാദമുണ്ടാകില്ല. ഇവർക്ക് തൊട്ടടുത്ത വർഷത്തിലെ അവസരമുള്ളു. ആദ്യ പരീക്ഷയിൽ പരമാവധി രണ്ടുവിഷയം മാത്രം പരാജയപ്പെട്ടവരെ മേയിൽ പരീക്ഷ എഴുതാൻ അനുവദിക്കും. മൂന്ന് അവസരം നൽകും. ശൈത്യകാലാവസ്ഥയുള്ള മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഏതെങ്കിലും ഒരു പരീക്ഷ തെരഞ്ഞെടുക്കാനുള്ള അനുവാദമുണ്ട്. അധ്യയനവർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും ഇന്റേണൽ അസസ്‌മെന്റെന്നും സിബിഎസ്‌ഇ അറിയിച്ചു.









0 comments