ബിഹാറിൽ ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർഫോട്ടോ വരും

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളിൽ (ഇവിഎം) സ്ഥാനാർഥികളുടെ കളർ ഫോട്ടോകൾ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ. ഇവിഎം ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ വ്യക്തതയുള്ള കളർ ഫോട്ടോയ്‌ക്ക് ഒപ്പം വലിയ അക്ഷരങ്ങളിൽ വോട്ടർമാർക്ക് എളുപ്പം വായിക്കാൻ പറ്റുന്ന തരത്തിൽ സ്ഥാനാർഥികളുടെ പേരുകളും സീരിയൽ നന്പറുകളും വരും. എല്ലാ പ്രായത്തിലുള്ള വോട്ടർമാർക്കും സ്ഥാനാർഥികളെ എളുപ്പത്തിൽ തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാക്കാനാണ് ഇവിഎം ബാലറ്റ് പേപ്പറിൽ മാറ്റം വരുത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
ഇവിഎം ബാലറ്റ് പേപ്പറിൽ മാറ്റങ്ങൾ വരുത്താൻ 1961ലെ കണ്ടക്‌റ്റ് ഓഫ് ഇലക്ഷൻ റൂൾസിലെ 49ബി വകുപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. നിലവിൽ ഇവിഎമ്മുകളിൽ സ്ഥാനാർഥികളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളാണ് ഉപയോഗിക്കുന്നത്. ബിഹാറിന് ശേഷം രാജ്യവ്യാപകമായി ഇവിഎമ്മുകളിൽ സ്ഥാനാർഥികളുടെ കളർഫോട്ടോ ഉപയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ നീക്കം.









0 comments