ad
Deshabhimani

കന്നട നടിയുടെ ആഢംബര ഫ്ളാറ്റിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം

Actress

മരിച്ച വൈശാഖ്, നടി കൃഷി തപന്ദ

വെബ് ഡെസ്ക്

Published on Jun 25, 2026, 06:08 PM | 1 min read

ബംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ആഢംബര ഫ്ളാറ്റിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ ആർആർ നഗറിലെ ഫ്ളാറ്റിലാണ് സംഭവം. വൈശാഖ് എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇയാൾ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നി​ഗമനം. സംഭവം നടക്കുമ്പോൾ കൃഷി താപണ്ഡ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. അവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.


മരണപ്പെടുന്നതിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നതായും, താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നതായും വിവരമുണ്ട്. സന്ദേശം ശ്രദ്ധയിൽപ്പെട്ട കൃഷി ഉടൻ തന്നെ വൈശാഖിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈശാഖ് ജീവനൊടുക്കിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.


അന്വേഷണത്തിന്റെ ഭാഗമായി നടിയെയും മരിച്ചയാളുടെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യും. ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് വൈശാഖ്, കൃഷി തപന്ദയുടെ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഇയാളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വ്യവസായി അരവിന്ദ് റെഡ്ഡിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു വൈശാഖ് നേരത്തേ അറസ്റ്റിലായിട്ടുണ്ട്. മുൻപ് ഒരു ഭീഷണി കേസുമായി ബന്ധപ്പെട്ട് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home