ad
Deshabhimani

മുന്നറിയിപ്പ് അവ​ഗണിച്ചു, കടലിറങ്ങി; ​ഗോവയിൽ വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു

GOA DROWNING
വെബ് ഡെസ്ക്

Published on Jun 25, 2026, 06:23 PM | 1 min read

പനാജി: ഗോവയിലെ ബാഗ ബീച്ചിൽ പാറക്കെട്ടിലിരിക്കുകയായിരുന്ന വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു. കർണാടക ബിജാപൂർ സ്വദേശി സഹസ് അഷ്പക് മസാലി (33) ആണ് മരിച്ചത്. കടൽക്ഷോഭത്തിനിടെ പാറയിൽ ഇരിക്കുകയായിരുന്ന സഹസ് പെട്ടെന്നുണ്ടായ അതിശക്തമായ തിരമാലകളിൽപ്പെട്ട്ൾ കടലിലേക്ക് വീഴുകയായിരുന്നു. വിവരം ലഭിച്ചയുടൻ അധികൃതർ തിരച്ചിൽ ആരംഭിച്ചെങ്കിലും, മണിക്കൂറുകൾക്ക് ശേഷം തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്താനായത്.


സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ പാറക്കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇത് അവ​ഗണിച്ചാണ് യുവാവ് സ്ഥലത്ത് തുടർന്നതെന്ന് അധികൃതർ പറഞ്ഞു. മോശം കാലാവസ്ഥയിലും ഉയർന്ന വേലിയേറ്റ സമയങ്ങളിലും കടൽതീരത്തെ പാറക്കെട്ടുകളിൽ കയറരുതെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിനോദസഞ്ചാരികളോട് അധികൃതർ കർശന നിർദേശം നൽകി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home