കോതമംഗലത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി; റേഡിയോ കോളർ ധരിപ്പിച്ചു

പിടികൂടിയ കാട്ടാന (Photo: Screengrab)
കൊച്ചി: കോതമംഗലത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. ആഴ്ചകളായി തമ്പടിച്ചിരുന്ന കാട്ടാനയെയാണ് പിടികൂടിയത്. റേഡിയോ കോളർ ധരിപ്പിക്കുകയും ചെയ്തു. വായിൽ മുറിവ് കണ്ടെത്തിയതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ എട്ടുമണിക്ക് ദൗത്യം തുടങ്ങിയ ഉദ്യോഗസ്ഥർ അധികം വൈകാതെ തന്നെ ആനയെ മയക്കുവെടിവെച്ചിരുന്നു.
എന്നാൽ, ഉൾക്കാട്ടിലേക്ക് നീങ്ങിയ ആന ആനക്കൂട്ടത്തിനൊപ്പം ചേർന്നതോടെ റേഡിയോ കോളർ ധരിപ്പിക്കാനായില്ല. പിന്നീട് ആനയെ കൂട്ടംവിട്ടുകിട്ടിയ ശേഷമാണ് കോളർ ധരിപ്പിക്കാനും ചികിത്സ നൽകാനും സാധിച്ചത്. വായിലെ മുറിവു മൂലം കട്ടിയുള്ളവെ കഴിക്കാനാകാത്തതിനാൽ മൂന്നാഴ്ചയോളം കോട്ടപ്പാറ വനാതിർത്തി മേഖലയിൽ തമ്പടിച്ചതായാണ് കരുതുന്നത്. എന്നാൽ ജനങ്ങളുടെ പ്രതിഷേധം കനത്തതോടെയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നതിനായി ഇറങ്ങിയത്. വരും ദിവസങ്ങളിൽ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.









0 comments