ജമ്മു കശ്‌മീരിലെ പുസ്‌തകനിരോധനം ഉടൻ പിൻവലിക്കണം: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Aug 07, 2025, 02:56 PM | 1 min read

ന്യൂഡൽഹി : ജമ്മു- കശ്‌മീരിൽ ലഫ്‌. ഗവർണർ 25 പുസ്‌തകം നിരോധിച്ചതിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രതിഷേധിച്ചു. അമിതാധികാര പ്രയോഗത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണത്തിന്റെയും മറ്റൊരു ഉദാഹരണമാണീ നടപടി. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി നിലകൊള്ളുന്ന ലഫ്‌. ഗവർണർ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുകയാണ്‌.


കശ്‌മീരിന്റെ ചരിത്രവും നിലവിലെ പ്രശ്‌നത്തിന്റെ അടിവേരുകളും പ്രതിപാദിക്കുന്ന 25 പുസ്‌തകമാണ്‌ വിഘടനവാദത്തെയും ഭീകരവാദത്തെയും സഹായിക്കുന്നുവെന്ന പേരിൽ നിരോധിച്ചത്‌. എ ജി നൂറാണി, അനുരാധ ഭാസിൻ, അരുന്ധതി റോയി അടക്കമുള്ളവരുടെ പുസ്‌തകങ്ങൾക്കാണ്‌ വിലക്ക്‌.


നിരോധനം അടിയന്തരമായി പിൻവലിക്കണം. ജമ്മു- കശ്‌മീരിന്റെ സംസ്ഥാനപദവി ഉൾപ്പടെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ ഭരണകാര്യങ്ങളിൽ പൂർണ അധികാരം നൽകണം. ഇത്തരം നടപടികൾ വഴി മാത്രമേ ജമ്മു-കശ്‌മീർ ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയൂ- പൊളിറ്റ്‌ബ്യൂറോ ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home