സിനിമാ ഷൂട്ടിങ്ങിനിടെ കടലില്‍ ബോട്ട് മറിഞ്ഞു; രക്ഷകരായി മത്സ്യത്തൊഴിലാളികൾ, വീഡിയോ

ചെന്നൈ: തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം. സൂരി നായകനായ മണ്ടാടിയുടെ ചിത്രീകരണത്തിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത്. കടലിൽ വീണ ഛായാഗ്രാഹകരെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
രാമനാഥപുരം തീരത്താണ് അപകടമുണ്ടായത്. കടലിൽ ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഛായാഗാഹകർനിന്ന ബോട്ട് മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ രക്ഷകരായെത്തിയതോടെ ദുരന്തമൊഴിവായി. അപകടത്തെ തുടർന്ന് അധികൃതർ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഒരുകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മറൈൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മത്സ്യ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം മതിമാരൻ പുഗഴേന്തിയാണ് സംവിധാനം ചെയ്യുന്നത്. മഹിമ നമ്പ്യാരാണ് നായിക. സത്യരാജ് , അച്യുത് കുമാർ, സച്ചന നമിദാസ്, രവീന്ദ്രവിജയ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് സംഗീതവും, എസ് ആർ കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ രാഘവ് എഡിറ്റിംഗും, പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.









0 comments