Deshabhimani

ബിഹാറിൽ വീണ്ടും പാലം തകർന്നു; 2.89 കോടിയുടെ നിർമ്മാണം പാതിവഴിയിൽ നിലംപൊത്തി, വ്യാപക അഴിമതിയെന്ന് പരാതി

Bihar Bridge.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 02:37 PM | 1 min read

പാറ്റ്‌ന: ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം വീണ്ടും തകർന്നു വീണു. ഗോപാൽഗഞ്ച് ജില്ലയിലെ ഘോഗരി നദിക്ക് കുറുകെ നിർമ്മിക്കുന്ന ആർ സി സി പാലമാണ് കോൺക്രീറ്റിംഗിനിടെ നിലംപൊത്തിയത്. 2.89 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ സ്ലാബ് വലിയ ശബ്ദത്തോടെ തകരുകയായിരുന്നു.


29 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കവെയാണ് അപകടമുണ്ടായത്. ആളപായമൊന്നുമില്ലെങ്കിലും നിർമ്മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയുമാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


കഴിഞ്ഞ രണ്ട് വർഷത്തിനിടെ പന്ത്രണ്ടോളം പാലങ്ങളാണ് ബിഹാറിൽ ഇത്തരത്തിൽ തകർന്നു വീണത്. ഉദ്ഘാടനത്തിന് തൊട്ടുമുൻപും നിർമ്മാണ ഘട്ടത്തിലും പാലങ്ങൾ തകരുന്നത് സംസ്ഥാനത്ത് പതിവാകുകയാണ്.


നിർമ്മാണ സാമഗ്രികൾക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയതോടെ അധികൃതർ നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.


ബിഹാറിലെ ഭരണകൂടവും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തുടർച്ചയായ പാലം അപകടങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home