ഓർഡർ ചെയ്തത് 1.87 ലക്ഷം രൂപയുടെ സ്മാർട്ട്‌ഫോൺ, കൈയിൽ കിട്ടിയതാകട്ടെ ഒരു ഒരു ടൈലും

ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കിയായി ജോലി ചെയ്തു വരുന്ന പ്രേമാനന്ദ് ഒക്ടോബർ 14 നാണ് ആമസോൺ ആപ്പ് വഴി ഒരു സ്മാർട്ട്‌ഫോണിന് ഓർഡർ നൽകിയത്. മുഴുവൻ തുകയും തന്റെ ക്രെഡിറ്റ് കാർഡ് മുഖേന നൽകി. ഒക്ടോബർ 19 ന് ഫോൺ ഡെലിവറി ചെയ്തു. പാക്കേജ് അൺബോക്സ് ചെയ്യുന്ന വീഡിയോ പകർത്തിയ പ്രേമാനന്ദ് ശരിക്കും ഞെട്ടി. സ്മാർട്ട്‌ഫോണിന് പകരം കാത്തിരുന്നത് ഒരു ടൈൽ കഷണം. 1.87 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 ആണ് ഓർഡർ നൽകിയിരുന്നത്.
ദീപാവലിക്ക് ഒരു ദിവസം മുൻപ് ലഭിച്ച ഫോൺ തുറക്കുന്ന വീഡിയോ പകർത്താൻ തോന്നിയതുകൊണ്ടാണ് ഇത്തരത്തിലൊരു അമളി പുറം ലോകം അറിഞ്ഞത്. ഓൺലൈനിൽ, പ്രത്യേകിച്ച് ആമസോണിൽ ഷോപ്പിംഗ് നടത്തുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് താൻ അഭ്യർത്ഥിക്കുന്നു. ഈ അനുഭവം വളരെ നിരാശാജനകമാണ്, പ്രേമാനന്ദ് പറഞ്ഞു. പരാതി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) റിപ്പോർട്ട് ചെയ്യുകയും പിന്നീട് പോലീസ് സ്റ്റേഷനെ സമീപിക്കുകയും ചെയ്തു. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിച്ചു വരുന്നതിനിടെ ആമസോൺ പ്രേമാനന്ദിന് തുക തിരികെ നൽകി.








0 comments