Deshabhimani

ബംഗളൂരു കൊലപാതകം: മലയാളി വിദ്യാർഥിനിയെ കൊന്നത് ആൺസുഹൃത്തിന്റെ സംശയത്തെ തുടർന്ന്

Nursing Graduate murder case.jpg
വെബ് ഡെസ്ക്

Published on Nov 28, 2026, 10:18 AM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവിരങ്ങൾ പുറത്ത്. ​ഗം​ഗ, തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ ക‍ൃഷ്ണ സംശയിച്ചിരുന്നു. വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആയതും സംശയം വർധിപ്പിച്ചു.


വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാത്രി ഇരുവരും വഴക്കിട്ടു. അടുത്ത ദിവസവും തുടർന്ന വഴക്കിനൊടുവിൽ ​ഗോകുൽ ​ഗം​ഗയെ കൊലപ്പെടുത്തുകയായിരുന്നു. തർക്കത്തിന് പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറിന് കുത്തുകയായിരുന്നു


സംഭവത്തിൽ കൊട്ടാരക്കര നീലേശ്വരം സ്വദേശിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുരമ്പാല ആതിരമല ശിവഗംഗയിൽ അനിൽ കുമാറിന്റെയും ബിന്ദുവിന്റെയും മകൾ ഗംഗ (22)യെയാണ്‌ കൊലപ്പെടുത്തിയത്‌. കൊട്ടാരക്കര നീലേശ്വരം വെള്ളികോണത്ത് വീട്ടിൽ ഗോകുൽ കൃഷ്ണ (23)യാണ് അറസ്റ്റിലായത്.


വെള്ളി രാവിലെ 10ന് ബംഗളൂരു കോട്ടൺപേട്ട് ഒടിസി റോഡിൽ തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള റിലൻസി ലോഡ്ജിലായിരുന്നു കൊലപാതകം. ബിഎസ്‍സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ നഴ്സിങ് അഡ്മിഷൻ കൺസൾട്ടന്റായി ജോലിചെയ്ത് വരികയായിരുന്നു. ഇരുവരും നാലുവർഷമായി പരിചയത്തിലായിരുന്നു. ആക്രമണത്തിെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home