Deshabhimani

ബം​ഗളൂരു കൂട്ടക്കൊലപാതകം; അമ്മയുള്‍പ്പെടെ ഏഴ് പേരെ കൊല്ലാന്‍ അച്ഛനെ സഹായിച്ചത് 17 കാരിയായ മകള്‍

murder

ഇന്ദുശേഖര്‍

വെബ് ഡെസ്ക്

Published on Nov 06, 2026, 02:58 PM | 1 min read

ബം​ഗളൂരു : ബം​ഗളൂരുവിൽ ഭാര്യയെയും ഭാര്യാകുടുംബത്തിലെ ആറ് പേരെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് മകളെന്ന് പൊലീസ്. പ്രതിയായ ഇന്ദുശേഖറിന്റെ 17 വയസുള്ള മകളുടെ പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബം​ഗളൂരു പൊലീസ് പറഞ്ഞു.


ഏഴ് പേരുടെ കൊലപാതകത്തിലും മൃതദേഹം നീക്കം ചെയ്യുന്നതിലും മകൾ സഹായിച്ചുവെന്നാണ് സംശയം. നിലവിൽ 17 കാരിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. 15 മുതൽ 20 ദിവസങ്ങൾക്കുള്ളിലാണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നതെന്ന് പൊലീസ് പറ‍ഞ്ഞു. ഏഴ് വയസുകാരനെയുൾപ്പെടെ ഭാര്യയുടെ കുടുംബത്തിലെ ഏഴ് പേരെയാണ് കാബ് ഡ്രൈവറായ ഇന്ദുശേഖർ കൊന്നത്. ഭാര്യയുമായുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.


പല കാരണങ്ങൾ പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അരകല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹങ്ങൾ പല സ്ഥലത്തായി ഉപേക്ഷിച്ചു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home