ബാങ്ക് മാനേജറുടെ മുഖത്തടിച്ച് അഴഗിരിയുടെ മകൾ; കാമറയിൽ കുടുങ്ങി

ചെന്നെെ: മുൻ മന്ത്രി എം കെ അഴഗിരിയുടെ മകൾക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. ബാങ്ക് മാനേജറുടെ മുഖത്തടിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബാങ്കിലെ സിസി ടിവി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സംഭവം വിവാദമായത്.
അഴഗിരിയുടെ മകൾ കായൽവിഴിക്കെതിരെയാണ് കേസെടുത്തത്. കായൽവിഴി മറ്റൊരാളോടൊപ്പം ബാങ്ക് മാനേജർക്ക് നേരെ ഇരിക്കുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാവുന്നതാണ്. തുടർന്ന് തർക്കം മുറുകുകയും മാനേജറുടെ മുഖത്തടിക്കുകയുമാണ്. തൊട്ടടുത്ത് ഇരുന്ന വ്യക്തി അവരെ തടയുന്നുണ്ടെങ്കിലും വീണ്ടും തട്ടിക്കയറുകയാണ് .എസ്ബിഐ മാനേജറുമായാണ് തർക്കമുണ്ടായത്.
ബാങ്ക് മാനേജറെ കയ്യേറ്റം ചെയ്തെന്ന പേരിൽ കേസ് നൽകിയിട്ടുണ്ടെന്ന് എസ്ബിഐ അധികൃതർ പറഞ്ഞു. കായൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബാങ്ക് സ്ഥിതിചെയ്യുന്നത്. ബാങ്കിലേക്ക് വരുന്ന എലിവേറ്റർ പ്രവർത്തന രഹിതമായിരുന്നു. ഇത് നന്നാക്കി നൽകണമെന്നഭ്യർഥിച്ചപ്പോഴാണ് മുഖത്തടിച്ചത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നാല് വകുപ്പുകൾ ചുമത്തിയാണ് കേസ്










0 comments