ബംഗ്ലാദേശ് ഇന്ത്യ വിസ പുനരാരംഭിക്കുന്നു

ധാക്ക: ബംഗ്ലാദേശ് പൗരന്മാർക്കായുള്ള നിർത്തലാക്കിയ ഇന്ത്യ വിസകൾ പുനരാരംഭിക്കുന്നു. ട്രാവൽ വിസകൾക്കായുള്ള അപേക്ഷകൾ ജൂൺ 28 മുതൽ സ്വീകരിച്ചു തുടങ്ങും. ധാക്ക, രാജ്ഷാഹി, ചട്ടോഗ്രാം, സിൽഹെറ്റ്, ഖുൽന എന്നീ അഞ്ച് വിസ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്.
പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദിനേഷ് ത്രിവേദി ചുമതലയേറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം. നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായി ആദ്യമായാണ് ഇന്ത്യ ഒരു രാഷ്ട്രീയ നേതാവിനെ ബംഗ്ലാദേശിലെ ഹൈക്കമ്മീഷണറായി നിയമിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് 'കേന്ദ്ര കാബിനറ്റ് മന്ത്രി' പദവി നൽകുകയും ചെയ്തു.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയതോടെ ഉണ്ടായ അസ്വാരസ്യങ്ങൾ കാരണമാണ് രണ്ട് വർഷം മുൻപ് വിസ നടപടികൾ നിർത്തിവെച്ചത്. ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് താരീഖ് റഹ്മാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇതോടെയാണ് നിലപാട് മാറ്റം









0 comments