ad
Deshabhimani

അസമിൽ ഏകീകൃത സിവിൽ കോഡ്: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Himanta Biswa Sharma.jpg
വെബ് ഡെസ്ക്

Published on May 13, 2026, 04:33 PM | 1 min read

​ഗുവാഹത്തി: അസമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ. കരട് ബില്ലിന് മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മെയ് 26ന് ബിൽ നിയമസഭയിൽ അവതരിപ്പിക്കും.


വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവയുടെ നിർബന്ധിത രജിസ്ട്രേഷനാണ് നിയമത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ അസമിലെ ഗോത്രവർഗ ജനതയെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരുടെ തനതായ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുതന്നെയാകും യുസിസി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ യാഥാർഥ്യമാകുന്നതെന്ന് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന അടുത്ത സംസ്ഥാനമാണ് അസം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home