ad
Deshabhimani

ആക്രമണത്തിന് കനത്ത തിരിച്ചടി നൽകും; പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ

Upendra Dwivedi.jpg
വെബ് ഡെസ്ക്

Published on Jan 13, 2026, 12:24 PM | 1 min read

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂര അവസാനിപ്പിച്ചിട്ടില്ലെന്ന് കരസേനാ മേധാവി കേണൽ ഉപേന്ദ്ര ദ്വിവേദി. കരസേന ദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം സൈന്യത്തിന്റെ ആധുനികവൽക്കരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.


കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് 'ഓപ്പറേഷൻ സിന്ദൂർ' നടപ്പിലാക്കുന്നത്. ഇത് ഭാവിയിലെ യുദ്ധതന്ത്രങ്ങളിൽ ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകും.


തിയേറ്റർ കമാൻഡുകളിലേക്കുള്ള മാറ്റം വളരെ ആലോചിച്ച് നടപ്പിലാക്കുന്ന ഒന്നാണെന്നും ഇതിനായി ഇന്ത്യൻ സൈന്യം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുക, സൈനികരുടെ ക്ഷേമം ഉറപ്പാക്കുക, വനിതാ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവസരങ്ങൾ നൽകുക തുടങ്ങിയവ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


വനിതാ ഉദ്യോഗസ്ഥരുടെ പ്രകടനം വളരെ മികച്ചതാണെന്നും ടെറിട്ടോറിയൽ ആർമി ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ വനിതകൾക്ക് അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികർക്കും വിമുക്ത ഭടന്മാർക്കുമായി 'പ്രോജക്ട് നമൻ' പോലുള്ള ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home