മണിപ്പുരിൽ 
വൻ ആയുധവേട്ട ; പിടിച്ചെടുത്തവയിൽ പൊലീസിൽനിന്ന്‌ 
കൊള്ളയടിച്ച ആയുധങ്ങളും

arms and ammunition seized in manipur
വെബ് ഡെസ്ക്

Published on Jul 27, 2025, 12:00 AM | 1 min read


ഇംഫാൽ

മണിപുരിലെ അഞ്ച്‌ ജില്ലകളിൽ വിവിധ സേനാവിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ വൻ ആയുധവേട്ട. 90 തോക്കുകളും 728 വെടിയുണ്ടകളും സ്‌ഫോടകവസ്‌തുക്കളും അടക്കമുള്ളവയാണ്‌ പിടിച്ചെടുത്തത്‌. ഇവയിൽ ഭൂരിഭാഗവും കലാപസമയത്ത്‌ പൊലീസ്‌ ശേഖരത്തിൽ നിന്ന്‌ മോഷ്‌ടിക്കപ്പെട്ടവയാണെന്നാണ്‌ റിപ്പോർട്ടുകൾ. മണിപുർ പൊലീസ്‌, സിആർപിഎഫ്‌, ബിഎസ്‌എഫ്‌, കരസേന, അസം റൈഫിൾസ്‌ എന്നിവയുടെ സംയുക്ത പരിശോധനയാണ്‌ നടന്നത്‌.


ഇംഫാൽ വെസ്‌റ്റ്‌, ഇംഫാൽ ഈസ്‌റ്റ്‌, തൗബാൽ, കാക്‌ചിങ്, ബിഷ്‌ണുപുർ എന്നീ ജില്ലകളിലായിരുന്നു പരിശോധന. എകെ സീരീസ്‌ തോക്കുകൾ, ഗ്രനേഡുകൾ, വയർലെസ്‌ ഹാൻഡ്‌സെറ്റുകൾ, ഐഇഡികൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്‌. കലാപസമയത്ത്‌ പൊലീസിന്റെ ആറായിരത്തോളം തോക്കുകൾ കൊള്ളയടിക്കപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home