അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ റെയ്‌ഡ് തുടരുന്നു

മുംബൈ
3000 കോടി വായ്‌പ തട്ടിപ്പ് കേസില്‍ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് തുടരുന്നു. ശനിയാഴ്‌ച മുംബൈയിലെ വിവിധ സ്ഥാപനങ്ങളിൽ നടന്ന റെയ്‌ഡിൽ രേഖകളും കംപ്യൂട്ടർ വിവരങ്ങളും പരിശോധിച്ചു.
വ്യാഴാഴ്‌ച ആരംഭിച്ച റെയ്‌ഡിൽ ഡൽഹിയിലെയും മുംബൈയിലെയും അമ്പതോളം സ്ഥാപനങ്ങളിലും 35 വസതികളിലും പരിശോധന നടത്തി. 25 പേരെ ചോദ്യം ചെയ്തു. 2017–-2019 കാലത്ത് യെസ് ബാങ്ക് 3000 കോടി റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന് വായ്‌പ അനുവദിച്ചിരുന്നു. ഇതിനായി പ്രമോട്ടർമാർക്ക് പണം നൽകിയെന്നും അനുവദിച്ച വായ്‌പ അനധികൃതമായി മറ്റു കമ്പനികൾക്ക് കൈമാറിയെന്നുമാണ് കേസ്.









0 comments