യുഎസ് വിസ നിഷേധിച്ചു: ആന്ധ്രയിൽ വനിതാ ഡോക്ടർ ജീവനൊടുക്കി

ഹൈദരബാദ്: യുഎസ് വിസ ലഭിക്കാത്തതിനെത്തുടർന്നുള്ള വിഷാദം മൂലം ആന്ധ്രപ്രദേശിൽ യുവ ഡോക്ടർ ജീവനൊടുക്കി. ഗുണ്ടൂർ സ്വദേശിയായ രോഹിണി (38) ആണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. നവംബർ 22 ശനിയാഴ്ചയാണ് സംഭവം.
രോഹിണി വാതിൽ തുറക്കാത്തിനെത്തുടർന്ന് വീട്ടുജോലിക്കാരിയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. ബന്ധുക്കൾ ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. യുഎസ് വിസ അപേക്ഷ നിരസിക്കപ്പെട്ടതോടെ രോഹിണി വിഷാദരോഗത്തിലൂടെ കടന്നുപോവുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു.
അമിതമായി ഉറക്കഗുളിക കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.









0 comments