ലാന്‍ഡിങ്ങിനിടെ ആകാശ എയർ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊൽക്കത്ത: അഹമ്മദാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് ‘ടെയിൽ സ്ട്രൈക്ക്’. ശനിയാഴ്ച രാവിലെ ഏകദേശം 7.40 ഓടെയായിരുന്നു സംഭവം. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം.
വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ വാൽ ഭാഗം നിലത്ത് തട്ടുന്നതിനെയാണ് 'ടെയിൽ സ്‌ട്രൈക്ക്' എന്ന് പറയുന്നത്. അപകടത്തിന് പിന്നാലെ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി സുരക്ഷിതമായി ലാൻഡ് ചെയ്തു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം നിലത്തിറക്കിയ ശേഷമുള്ള പരിശോധനയിലാണ് പിൻഭാഗം റൺവേയിൽ തട്ടിയതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി. കൂടുതൽ പരിശോധനകൾക്കായി വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയാണ്.








0 comments