Deshabhimani

അധ്യാപകരോടും വഞ്ചന ; കെ - ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടും, ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്

K TET.jpg
വെബ് ഡെസ്ക്

Published on Oct 31, 2026, 10:45 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. യോഗ്യതയില്ലാതെ നേടിയ നിയമനമോ സ്ഥാനക്കയറ്റമോ റദ്ദാക്കാനും ഉത്തരവിലുണ്ട്.


കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവിറങ്ങിയിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ വഞ്ചനാപരമായ നീക്കത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ടിഎ രം​ഗത്തെത്തി.

സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരെ തരംതാഴ്ത്താനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.


2025 സെപ്റ്റംബർ 1 ലെ കോടതി വിധിയ്ക്കുശേഷവും കെ ടെറ്റ് യോഗ്യത നേടാത്തവർക്ക് ബോണ്ട് നൽകി പ്രമോഷൻ നൽകാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിച്ച ആയിരക്കണക്കിന് അധ്യാപകരെയാണ് എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻററി മേഖലകളിൽ നിന്ന് ഈ ഉത്തരവിലൂടെ തരംതാഴ്ത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home