print edition വായുമലിനീകരണം: ഡൽഹിയില്‍ ഓഫീസ് സമയക്രമത്തിൽ മാറ്റം

ന്യൂഡൽഹി: വായുഗുണനിലവാരം അതീവ മോശമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ സർക്കാർ ഓഫീസുകളുടെ സമയക്രമത്തിൽ മാറ്റം. ഡൽഹി സർക്കാരിന് കീഴിലുള്ള ഓഫീസുകളുടെയും മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള ഓഫീസുകളുടെയും സമയക്രമത്തിലാണ് മാറ്റം. സർക്കാർ ഓഫീസുകളുടെ സമയക്രമം രാവിലെ 9.30 മുതൽ 6 വരെ എന്നത് മാറ്റി 10 മുതൽ 6.30 വരെയാക്കി. കോർപറേഷൻ ഓഫീസുകളുടേത് 9 –5.30ൽ നിന്ന് 8.30–5 ലേക്കുമാണ് മാറ്റിയത്.
ഡൽഹിയിലെ 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർദേശിച്ചതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനങ്ങളോട് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും സ്വകാര്യ കന്പനികളോട് ജീവനക്കാർക്ക് വർക് ഫ്രേം ഹോം നൽകാനും മുഖ്യമന്ത്രി രേഖ ഗുപ്‌ത ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ വായുമയലിനീകരണം നിയന്ത്രണവിധേയമാക്കാതെ നിഷ്‌ക്രിയരായി നിൽക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകൾ. ശനിയാഴ്‌ചയും ഡൽഹിയിലെ വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.








0 comments