നവരാത്രി ആഘോഷം; പുതിയ മെനുവുമായി എയർ ഇന്ത്യ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ. സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട എല്ലാ വിമാനങ്ങളിലും നവരാത്രി സ്പെഷ്യൽ മെനു ഉണ്ടായിരുന്നു. പുതിയ മെനുവിൽ സാബുദാന ഖിച്ച്ഡി, വ്രതവാലെ ഷാഹി ആലൂ, സിംഗാഡെ കി ബൂരി, സാബുദാന വട, മലായ് പനീർ ടിക്ക, തലേ ആലൂ കി ചാട്ട് എന്നിവയടക്കം വൈവിധ്യമാർന്ന വെജിറ്റബിൾ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. നോൺ വെജ് വിഭവങ്ങൾ പൂർണമായും ഒഴിവാക്കി. നവരാത്രി വാരത്തിൽ യാത്ര ചെയ്തവർക്ക് സ്പെഷ്യൽ മെനുവും ഒരുക്കി.
നവരാത്രിയുടെ സന്തോഷത്തിന്റെ ഭാഗമായി മെനുവിൽ മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയിരുന്നു. പഴങ്ങൾ, ഖട്ടാ മീഠ, ഫലാഹാരി ഖീർ എന്നിവയാണ് മധുരത്തിനായി ഉൾപ്പെടുത്തിയത്. നവരാത്രി വൃതം അനുഷ്ഠിക്കുന്നവർക്ക് സഹായകമാകുന്ന തരത്തിലാണ് ഈ മാറ്റം കൊണ്ടുവന്നതെങ്കിലും മറ്റു യാത്രകളും കൂടെ വെജ് ഭക്ഷ്യവിഭവങ്ങൾ കഴിക്കാൻ നിർബന്ധിതരായി.









0 comments