ad
Deshabhimani

അരയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; യുവാവിന് ദാരുണാന്ത്യം

accidental gunshot
വെബ് ഡെസ്ക്

Published on Dec 30, 2025, 06:04 PM | 1 min read

ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. സോഫയിൽ നിന്ന് എഴുന്നേൽക്കുന്നിതിനിടെ, അരയിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടി പൊട്ടുകയായിരുന്നു. വിദേശത്ത് നിന്ന് അടുത്തിടെ നാട്ടിലെത്തി സ്ഥിരതാമസമാക്കിയ ഹർപീന്ദർ സിംഗ് എന്ന സോനുവാണ് മരിച്ചത്.


തിങ്കളാഴ്ചയാണ് സംഭവം. വീട്ടിലെ സോഫയിൽ ഇരിക്കുകയായിരുന്ന ഹർപീന്ദർ, അവിടെ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിൽ കരുതിയിരുന്ന തോക്ക് അബദ്ധത്തിൽ പ്രവർത്തിക്കുകയും വെടിയുണ്ട വയറ്റിൽ തറയ്ക്കുകയുമായിരുന്നു.


അപകടത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടൻ തന്നെ ഹർപീന്ദറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബതിന്ദയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരണപ്പെട്ടു. വിവാഹിതനായ ഹർപീന്ദറിന് രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്.


സംഭവത്തിൽ സദർ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home