ഒരാഴ്ചയ്ക്കിടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയത് 52000 ഇന്ത്യക്കാര്‍

പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരാഴ്ചയ്ക്ക് ഇടയിൽ നാട്ടിലേക്ക് മടങ്ങിയത് 52000ഇന്ത്യക്കാര്‍. മാർച്ച് 1 മുതൽ 7വരെ 52,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നാട്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 32,107പേർ ഇന്ത്യൻ വിമാനങ്ങളിലാണ് എത്തിയത്.
നിലവിൽ സംഘര്‍ഷ ഭീതിയിൽ അയവ് വന്നിട്ടുണ്ട്. ഇറാൻ നേതൃത്വം തന്നെ അയൽ രാജ്യങ്ങളെ ആക്രമിക്കുന്നതിൽ കരുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കുകയും ചെയ്യുന്നതാണ് നയം.
സന്ദർശക വിസയിൽ എത്തിയവരും ട്രാൻസിറ്റ് യാത്രക്കാർക്കാരുമാണ് കുടുതലും മടങ്ങിയിട്ടുള്ളത്. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും 24മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂമും തുറന്നു.
വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസ് തുടരുന്നുണ്ട്. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 35ലക്ഷത്തോളം മലയാളികളും ഉൾപ്പെടുന്നു.










0 comments