വിമാനത്തിൽ ഒളിച്ചിരുന്ന് അഫ്​ഗാൻ ബാലൻ; ഇന്ത്യയിലേക്ക് സാഹസികയാത്ര

Flight

Representative Image

വെബ് ഡെസ്ക്

Published on Sep 23, 2025, 09:02 AM | 1 min read

ന്യൂഡൽഹി: വിമാനത്തിൽ ഒളിച്ചിരുന്ന് കാബൂളിൽനിന്ന് ഡൽഹിയിലെത്തി അഫ്​ഗാൻ ബാലൻ. വിമാനത്തിന്റെ ലാൻഡിങ് ​ഗിയർ കാംപാർട്ട്മെന്റിൽ ഒളിച്ചിരുന്നായിരുന്നു പതിമൂന്നുകാരന്റെ സാഹസിക യാത്ര. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അതേ വിമാനത്തിൽ തിരിച്ചയച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രിതമേഖലയിലേക്ക് കടന്നുകയറിയ കുട്ടി അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ ലാൻഡിങ് ​ഗിയർ കാംപാർട്ട്മെന്റിൽ കയറിപ്പറ്റിയെന്നാണ് വിവരം. രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഞായറാഴ്ച രാവിലെ പതിനൊന്നിനാണ് വിമാനം ഡൽഹി ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നത്.


വിമാനം ലാൻഡ് ചെയ്തതിന് ശേഷം അതിന്ചുറ്റും കുട്ടി നടക്കുന്നത് വിമാനത്തിലെ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ കുട്ടിയെ സിഐഎസ്എഫിനെ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ വിമാനത്തിനോടുള്ള കൗതുകംകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.


മറ്റ് നടപടികൾ പൂർത്തിയാക്കി 12.30 ന് കാബൂളിലേക്ക് പോകുന്ന അതേ വിമാനത്തിൽ കുട്ടിയെ തിരിച്ചയച്ചു. ലാൻഡിങ് ഗിയർ കാംപാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ കുട്ടി ഉപയോ​ഗിച്ചിരുന്ന ചെറിയ സ്പീക്കർ കണ്ടെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home