Deshabhimani

റെയിൽവേ ക‍ൗണ്ടർ ടിക്കറ്റിനും ഇൻഷുറൻസ്‌; ചൊവ്വ മുതൽ പ്രാബല്യത്തിൽ

 Railway Counter Ticket
വെബ് ഡെസ്ക്

Published on Oct 25, 2026, 10:59 PM | 1 min read

ന്യൂഡൽഹി: റെയിൽവേ റിസർവേഷൻ ക‍ൗണ്ടറുകളിൽനിന്ന്‌ ടിക്കറ്റ്‌ എടുക്കുന്നവർക്കും യാത്രാ ഇൻഷുറൻസ്‌. സുപ്രീംകോടതി നിർദേശത്തെ തുടർന്ന്‌ ചൊവ്വ മുതൽ ക‍ൗണ്ടർ ടിക്കറ്റുകൾക്കും യാത്രാ ഇൻഷുറൻസ്‌ ബാധകമാക്കാൻ റെയിൽവേ ബോർഡ്‌ സോണൽ റെയിൽവേയ്‌ക്ക്‌ നിർദേശം നൽകി. ഇതോടെ,‍ ഓൺലൈനിൽ ടിക്കറ്റെടുക്കുന്നവർക്ക്‌ ലഭ്യമായ ഇൻഷുറൻസ്‌ ക‍ൗണ്ടർ റിസർവേഷൻ എടുക്കുന്നവർക്കും കിട്ടും.


45 പൈസയാണ്‌ പ്രീമിയം. അപകടത്തെ തുടർന്നുള്ള മരണത്തിനും സ്ഥിരമായ പൂർണ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന്‌ 7.5 ലക്ഷം ര‍‍ൂപ വരെയും പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ 2.5 ലക്ഷം വരെയും പരിരക്ഷയുണ്ടാകും. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന്‌ നിബന്ധനകൾക്ക്‌ വിധേയമായി 10000 രൂപ വരെ ലഭിക്കും. ക‍ൗണ്ടറിൽ ടിക്കറ്റ്‌ എടുക്കുമ്പോൾ ഇൻഷുറൻസ്‌ തെരഞ്ഞെടുക്കുന്നവർ മൊബൈൽ നമ്പറും നൽകണം. ടിക്കറ്റ്‌ നിരക്കിനൊപ്പം ഇൻഷുറൻസ്‌ പ്രീമിയവും ഡിജിറ്റലായി അടയ്‌ക്കണം. യാത്രക്കാർക്ക്‌ താൽപര്യമുണ്ടെങ്കിൽ മാത്രം ഇൻഷുറൻസ്‌ എടുത്താൽ മതിയാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home