Deshabhimani

'എന്റെ ഫോൺ ചോർത്തുന്നു': മോദിക്കെതിരെ രാഹുൽ ഗാന്ധി; നേരിട്ടുള്ള സംവാദത്തിന് വീണ്ടും വെല്ലുവിളി

rahul gandhi modi
വെബ് ഡെസ്ക്

Published on Nov 13, 2026, 03:28 PM | 1 min read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റാഗ്രാമിൽ സംഘടിപ്പിച്ച 'ആസ്ക് മി' തത്സമയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ ഫോൺ ഉയർത്തിക്കാട്ടിയ രാഹുൽ, പ്രധാനമന്ത്രിക്കെതിരായ എല്ലാ തെളിവുകളും ഈ ഫോണിലുണ്ടെന്നും ഫോൺ ചോർത്തുന്നതിനാൽ മോദിക്ക് ഇക്കാര്യം നന്നായി അറിയാമെന്നും അവകാശപ്പെട്ടു.





വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന വെല്ലുവിളിയും രാഹുൽ ആവർത്തിച്ചു. ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് ദേശവിരുദ്ധനെന്നും നേരിട്ടുള്ള സംവാദത്തിലൂടെ എന്നെന്നേക്കുമായി തീരുമാനിക്കാനാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.


കഴിഞ്ഞ 12 ദിവസത്തിനിടെ ഏഴാം തവണയാണ് രാഹുൽ പ്രധാനമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ, വിദേശ ഇടപെടലുകൾ, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് രാഹുൽ ഗാന്ധി ചർച്ച ആവശ്യപ്പെടുന്നത്.





തന്റെയും മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ചോർത്തുന്നതായി 2023ലും രാഹുൽ ആരോപിച്ചിരുന്നു. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ തന്നെ മുന്നറിയിപ്പ് നൽകിയതായും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home