3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കാനൊരുങ്ങുന്നു

Image: Chat GPT
ന്യൂഡൽഹി: യുപിഐ ഇടപാടപകൾക്ക് നിരക്ക് ഈടാക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. 3000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് നിരക്ക് വരുന്നത്. ബാങ്കുകളെയും പെയ്‌മെന്റ് സേവനദാതാക്കളെയും സഹായിക്കുന്നതിനാണ് നീക്കമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകൾക്കുള്ള മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) പുനഃസ്ഥാപിച്ചാണ് നിരക്ക് ഈടാക്കുക. ജൂലൈ 31 മുതൽ യുപിഐ ഉപയോഗിച്ചുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ബാങ്കുകളോടും പെയ്‌മെന്റ് സേവനദാതാക്കളോടും നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദേശിച്ചിട്ടുണ്ട്. ഇതോടെ ഒരു ഉപയോക്താവിന് ഒരു യുപിഐ ആപ്പിലൂടെ ദിവസം 50 തവണ മാത്രമെ ബാലൻസ് പരിശോധിക്കാനാകൂ. രണ്ട് മണിക്കൂറിനുള്ളിൽ മൂന്നുതവണ മാത്രമെ ഇടപാടുനില പരിശോധിക്കാൻ അനുവദിക്കൂ. ബാലൻസും ഇടപാടുകളും ഇടയ്ക്കിടെ പരിശോധിക്കേണ്ട വ്യാപാരികൾക്കും മറ്റും ഇത് പ്രതിസന്ധിയാകും.









0 comments