പ്രതിഫലവും വർധിപ്പിക്കില്ല
അങ്കണവാടി ജീവനക്കാരെ സ്ഥിരംജീവനക്കാരായി പരിഗണിക്കില്ലെന്ന് കേന്ദ്രം; ഹൈക്കോടതിവിധിയെ ചോദ്യം ചെയ്യും

ന്യൂഡൽഹി: അങ്കണവാടി ജീവനക്കാരോടുള്ള തൊഴിലാളിവിരുദ്ധ സമീപനം കടുപ്പിച്ച് കേന്ദ്രസർക്കാർ. അങ്കണവാടി ജീവനക്കാരെ സ്ഥിരം സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ കോടതിയെ സമീപിക്കും. ജീവനക്കാരുടെ പ്രതിഫലം വർധിപ്പിക്കുന്നതിന് നിലവിൽ നിർദേശമില്ലെന്നും വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ പറഞ്ഞു. ലോക്സഭയിൽ അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നടത്തിയ നിയമപോരാട്ടത്തിൽ സുപ്രീംകോടതി അനുകൂല വിധി നൽകിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഹൈക്കോടതി അംഗണവാടി ജീവനക്കാരെ സ്ഥിരം സർക്കാർ ജീവനക്കാരായി നിയമിക്കണമെന്നുൾപ്പെടെ സുപ്രധാന വിധി പ്രസ്താവിച്ചത്.









0 comments