പെൺവാണിഭക്കേസ്: നടി അനുഷ്ക മോഹൻദാസ് അറസ്റ്റിൽ

മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഇവർ സെക്സ് റാക്കറ്റ് നടത്തിവരികയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന അനുഷ്കയെ സമീപിച്ചാണ് പൊലീസ് നടിയെ പിടികൂടിയത്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 143(3) വകുപ്പും, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്റ്റും (PITA) ചുമത്തി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടപടി. സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിന് പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം ആരംഭിച്ചതായും മുഴുവൻ കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.









0 comments