Deshabhimani

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നത് വൻ തിരിമറി; 'ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ്' കണ്ടെത്തൽ

vote chori
വെബ് ഡെസ്ക്

Published on Nov 11, 2026, 11:55 AM | 1 min read

മുംബൈ: 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാർടികളുടെ ആരോപണം ശരിവെച്ച് പുതിയ റിപ്പോർട്ട് പുറത്ത്. 85 മണ്ഡലങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് കണ്ടെത്തൽ. ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ് ഓൺലൈൻ മീഡിയ ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.


2024 നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. നവംബർ 23ന് ഫലപ്രഖ്യാപനവും നടന്നു. തുടർന്ന് 2025 ഫെബ്രുവരി ഏഴിന് പ്രതിപക്ഷ പാർടികൾ ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഈ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു. എന്നാൽ ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ് നടത്തിയ പരിശോധനയിൽ ഇലക്ടോണിക് വോട്ടിങ് മെഷീനിലെ (ഇവിഎം) വോട്ടും പോളിങ് ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് കണ്ടെത്തി.


2024ൽ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 467 നിയമസഭാ മണ്ഡലങ്ങളിലും 63 ലോക്‌സഭാ മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് വിവരങ്ങളാണ് പരിശോധിച്ചത്. 51 പാർലമെന്റ് സീറ്റുകളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള രേഖകൾ പോലും തെരഞ്ഞെടുപ്പ് കമീഷന്റെ കൈവശമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 19 സീറ്റുകളിൽ ബൂത്തിലെത്തിയ വോട്ടർമാരുടെ എണ്ണമില്ല. പലസ്ഥലത്തും വോട്ടർമാരുടെ എണ്ണം പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രേഖകൾ ഒന്നും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഫലം പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള പത്ത് മണ്ഡലങ്ങളിൽ ബിജെപിയോ അല്ലെങ്കിൽ എൻഡിഎ കക്ഷികളോ ആണ് വിജയിച്ചത്.


നരേന്ദ്ര മോദിയുടെയും അമിത്‌ ഷായുടെയും ഗ്യാനേഷ്‌ കുമാറിന്റെയും തെരഞ്ഞെടുപ്പ് തട്ടിപ്പുകൾ രാജ്യത്ത് വലിയ ചർച്ചയാവുമ്പോഴാണ് ദി റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ പുതിയ റിപ്പോർട്ട് ചര്‍ച്ചയാവുന്നത്. കേന്ദ്രഭരണത്തിന്റെ തണലിൽ ബിജെപി നടത്തുന്ന തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പുറത്ത് വന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home