Deshabhimani

കൊല്ലത്ത് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച അങ്കണവാടി ജീവനക്കാരിക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു

Anaganawadi Teacher

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 11, 2026, 12:06 PM | 1 min read

കൊല്ലം: കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അങ്കണവാടി ജീവനക്കാരി ശ്രീജാകുമാരിക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു. കൊല്ലം കുളമട 98-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. നവംബർ 4നാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് അധ്യാപിക ശ്രീജാകുമാരി കുട്ടിയുടെ വലത് കൈത്തണ്ടയിൽ അടിക്കുകയും, ഇരു ചെവികളിലും നുള്ളി മുറിവേൽപ്പിക്കുകയുമായിരുന്നു.


കുട്ടിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാ​ഗത്തിലും തുടർന്ന് ഇഎൻടി വിഭാഗത്തിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ ശ്രീജാകുമാരിയെ ഇത്തിക്കര ശിശുവികസന പദ്ധതി ഓഫീസർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ കുടുംബം പൊലീസിലും ബാലാവകാശ കമീഷനിലും പരാതി നൽകി.


കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും അങ്കണവാടി ജീവനക്കാരിയുടെ പേരിൽ മുമ്പും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാവ് പറഞ്ഞു. ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട്, കുട്ടിയുടെ പരിക്കുകളുടെ ഫോട്ടോകൾ തുടങ്ങിയവ പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ് പി, പാരിപ്പള്ളി എസ് എച്ച് ഒ, ജില്ലാ ശിശു വികസന ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമീഷൻ വിശദീകരണം ആവശ്യപ്പെട്ടു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home